തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് തോല്‍വി; പാര്‍ട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചവര്‍ക്കെതിരേ നടപടിയെടുത്ത് സിപിഎം
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തിലെ തോല്‍വിയില്‍ എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശിച്ച പ്രാദേശിക നേതാക്കള്‍ക്കെതിരേ നടപടിയുമായി സിപിഎം. കീഴാറ്റൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ പി പ്രകാശന്‍, കൂവേരി ലോക്കല്‍ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്ത് എന്നിവര്‍ക്കെതിരേയാണ് നടപടി. പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. ഷൈജുവിനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും പുറത്താക്കി. പ്രകാശന്‍ നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും ജയിംസ് മാത്യുവിനെയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കമന്റിട്ടിരുന്നു.
പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റിയെന്ന് എം വി ഗോവിന്ദന്‍ തന്നെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ജില്ലാ കമ്മിറ്റിയിലെ രണ്ടോ മൂന്നോ ആളുകള്‍ ഒഴികെ ബാക്കിയെല്ലാവരും സ്ഥാനാര്‍ഥികളെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത കമ്മിറ്റിയില്‍ പോലും ജില്ലാ ഘടകം ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും എന്നാല്‍ അത് അനുസരിക്കാന്‍ നേതൃത്വം തയ്യാറാകാത്തതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്നും നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.
No comments