Header Ads

ad728
  • Breaking News

    ആരെങ്കിലും ഓണ്‍ലൈനിലുണ്ടോ? ചാറ്റ് ലിസ്റ്റില്‍ ഇനി പച്ചക്കുത്ത്; വാട്‌സ്‌ആപ്പ് കൊണ്ടുവരുന്നു പുതിയ അപ്‌ഡേറ്റ്



    ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ അനുഭവം നല്‍കുന്നതിനായി വാട്‌സ്‌ആപ്പ് പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ചു.

    ഒരു കോണ്‍ടാക്റ്റ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ഉണ്ടോ എന്ന് വളരെ എളുപ്പത്തില്‍ മനസ്സിലാക്കാൻ സഹായിക്കുന്ന 'ഗ്രീൻ ഡോട്ട് ഇൻഡിക്കേറ്റർ' (Green Dot Indicator) ആണ് ഇതിലെ പ്രധാന ആകർഷണം.

    വാട്‌സ്‌ആപ്പിലെ ഒരു കോണ്‍ടാക്റ്റ് ഓണ്‍ലൈനിലാണെങ്കില്‍, അവരുടെ പ്രൊഫൈല്‍ ചിത്രത്തിന് താഴെ ചെറിയൊരു പച്ചനിറത്തിലുള്ള കുത്ത് ദൃശ്യമാകും. ചാറ്റ് ലിസ്റ്റ് തുറന്ന് നോക്കാതെ തന്നെ വ്യക്തി ഇപ്പോള്‍ ആപ്പില്‍ സജീവമാണോ എന്ന് തിരിച്ചറിയാൻ ഈ വിഷ്വല്‍ ക്യൂ സഹായിക്കുന്നു.

    ചാറ്റ് ലിസ്റ്റിലോ മെയിൻ സ്‌ക്രീനിലോ ഈ ഗ്രീൻ ഡോട്ട് ഇപ്പോള്‍ ദൃശ്യമല്ല. പകരം, ഒരു കോണ്‍ടാക്റ്റിന്റെ ചാറ്റിലേക്ക് പോയി അവരുടെ പ്രൊഫൈല്‍ ചിത്രത്തിലോ പേരിലോ ടാപ്പ് ചെയ്ത് കോണ്‍ടാക്റ്റ് ഇൻഫോ പേജിലെത്തുമ്പോള്‍ മാത്രമാണ് ഈ പച്ചനിറത്തിലുള്ള ഇൻഡിക്കേറ്റർ കാണാൻ കഴിയുക.
    ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്ന യാതൊരു മാറ്റവും ഈ ഫീച്ചർ കൊണ്ടുവരുന്നില്ല. നിങ്ങളുടെ ലാസ്റ്റ് സീൻ, ഓണ്‍ലൈൻ സ്റ്റാറ്റസ് എന്നിവ പ്രൈവസി സെറ്റിങ്ങ്സിലൂടെ ആർക്കൊക്കെ കാണാമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ക്ക് പകരം യൂസർനെയിം ഉപയോഗിക്കാനുള്ള വാട്‌സ്‌ആപ്പിന്റെ മറ്റൊരു ഫീച്ചർ ഇപ്പോള്‍ ഇന്ത്യയില്‍ സർക്കാർ തലത്തിലുള്ള പരിശോധനയിലാണ്

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728