ദേശീയപാതയില്‍ മണ്ണിടിച്ചില്‍ ഭീഷണി ശക്‌തം
ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി. പരിയാരം കപ്പണത്തട്ടിലാണ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ആറുവരിപാതയില്‍ വീണ്ടും മണ്ണിടിഞ്ഞത്.ഇന്നലെ പൂലര്‍ച്ചെയായിരുന്നു സംഭവം. ഇവിടെ മണ്ണിന് മുകളില്‍ സിമന്റ് സ്‌പ്രേ ചെയ്‌ത് പിടിപ്പിക്കുകയായിരുന്നു. ഈ ഭാഗമാണ് ഇടിഞ്ഞത്. ഇത്തരത്തില്‍ സിമന്റ് പിടിപ്പിച്ച പലഭാഗങ്ങളും മഴയില്‍ ഒലിച്ചുപോകുകയോ ഇടിഞ്ഞു വീഴുകയോ ചെയ്ുയന്നത് വാഹനഗതാഗതത്തിന് വലിയ ഭീഷണിയായി മാറിയിരിക്കയാണ്. ഈ റോഡിന് താഴെ സി.എച്ച്.നഗറില്‍ നൂറുകണക്കിനാളുകള്‍ താമസിക്കുന്ന സ്‌ഥലത്തേക്ക് മണ്ണും ചെളിയും ഒലിച്ചിറങ്ങുന്നത് തുടരുന്നതിനിടെയാണ് മണ്ണ് ഇടിച്ചുതാഴ്‌ത്തിയ ഭാഗത്തുനിന്നും സിമന്റ് പൂശിയ ഭാഗങ്ങളും മണ്ണും താഴേക്ക് പതിക്കുന്നത്. തികച്ചും അശാസ്‌ത്രീയമായാണ് ഇവിടെ സിമന്റ് സ്‌്രേപ ചെയ്‌ത് മണ്ണിടിയുന്നത് തടയാന്‍ ശ്രമം നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
No comments