Header Ads

ad728
  • Breaking News

    കൊടുങ്കാറ്റായി ‘തൂഫാന്‍’; ഒരുമാസം കൊണ്ട് പിടികൂടിയത് 30 കോടിയുടെ നിരോധിത ലഹരി


    _തിരുവനന്തപുരം;>_
    _ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടപ്പാക്കുന്ന ‘ഓപറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ട്’ പദ്ധതി ഒരുമാസം പിന്നിടുമ്പോള്‍ സമാനതകളില്ലാത്ത ലഹരി വേട്ടക്കാണ് കേരളം സാക്ഷിയായത്. 30 കോടിയുടെ നിരോധിത ലഹരി വസ്തുക്കളാണ് ഇതിനോടകം പിടിച്ചെടുത്തത്._ _ലഹരിവേട്ടയുടെ ഭാഗമായി ഒരു മാസക്കാലം സംസ്ഥാനമൊട്ടാകെ പോലീസ് നടത്തിയ പരിശോധനകളില്‍ 5,353 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 5,736 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 3,706.743 ഗ്രാം എം ഡി എം എ, 392.100 കി ഗ്രാം കഞ്ചാവ്, 3,776.039 ഗ്രാം ഹാഷിഷ് ഓയില്‍, 4.85 ഗ്രാം ഹാഷിഷ്, 657.219 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 12.6709 ഗ്രാം മെത്താഫെറ്റാമിന്‍, 31.23 ഗ്രാം ഹെറോയിന്‍, 428 കഞ്ചാവ് ചെടികള്‍, 11 എല്‍ എസ് ഡി സ്റ്റാമ്പുകള്‍, 56 ഗ്രാം നൈട്രോസെപാം, 25.23 ഗ്രാം ഓപ്പിയം, 1.6 ഗ്രാം ചരസ്സ്, 3,294 കഞ്ചാവ് ബീഡികള്‍ തുടങ്ങിയ മാരക ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്._
    _പരിശോധനകള്‍ വരും മാസങ്ങളില്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു._ 

    _കഴിഞ്ഞ മാസം 24ന് എറണാകുളത്ത് നടത്തിയ 18 കോടി രൂപ വിലമതിക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് വേട്ട, ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും നൈജീരിയന്‍ സ്വദേശികളായ രാജ്യാന്തര ലഹരി വിതരണക്കാരെ അറസ്റ്റ് ചെയ്തത്, 26 ലക്ഷം രൂപ വിലമതിക്കുന്ന മലപ്പുറത്തെ എം ഡി എം എ വേട്ട, കാസര്‍കോട്ടെ പുകയില നിര്‍മാണ കേന്ദ്രം തകര്‍ത്ത് 15,000 പാക്കറ്റ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത് തുടങ്ങിയവയെല്ലാം പദ്ധതിയുടെ പ്രധാന നേട്ടങ്ങളാണ്. കഴിഞ്ഞ 27ന് രാത്രി നടത്തിയ ‘തൂഫാന്‍ സ്‌ട്രൈക്ക്’ എന്ന സ്‌പെഷ്യല്‍ ഡ്രൈവിലൂടെ മാത്രം 799 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 806 പേരെയാണ് അറസ്റ്റ് ചെയ്തത്._
    സ്‌കൂള്‍, കോളജ് _പരിസരങ്ങളില്‍ ശക്തമായ നിരീക്ഷണങ്ങളും പരിശോധനയും ഏര്‍പ്പെടുത്തിയതോടെ ലഹരി വില്‍പനയും വിപണനവും ഗണ്യമായി കുറഞ്ഞുവെന്നും പോലീസ് അറിയിച്ചു. ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താനും വ്യാപനം ഫലപ്രദമായി തടയാനും കേന്ദ്ര ഏജന്‍സികളുടെ യോഗം ആഭ്യന്തര വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയിരുന്നു. ഇതിന്റെ ഫലമായി ‘ടിഇന്റ്’ എന്ന പ്രത്യേക യൂനിറ്റ് രൂപവത്കരിക്കാനും ഡ്രോണ്‍, സൈബര്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കാനും ഉന്നതതല യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതിനോടകം 6,005 ബോധവത്കരണ ക്ലാസ്സുകളും 279 കൗണ്‍സിലിംഗുകളും പോലീസ് സംഘടിപ്പിച്ചു. 15 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. സ്‌കൂള്‍, കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികളും നടത്തി._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728