ചിക്കൻ ചില്ലിയിലെ നാരങ്ങയ്ക്ക് നീര് കുറഞ്ഞു; തൃശൂരില്‍ ഹോട്ടല്‍ ഉടമയുടെ 3 പല്ല് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊഴിച്ചുജീവനക്കാര്‍ക്കും മര്‍ദ്ദനം
തൃശൂർ: ഭക്ഷണത്തോടൊപ്പം നല്‍കിയ നാരങ്ങയില്‍ നീര് കുറഞ്ഞെന്നു കുറ്റപ്പെടുത്തി ഹോട്ടല്‍ ഉടമയ്ക്കും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം.
തൃശൂർ മിണാലൂർ ബൈപാസ് റോഡില്‍ പ്രവർത്തിക്കുന്ന 'സെലക്‌ട് ദർബാർ' റസ്റ്ററന്റ് ഉടമ സുഹൈബ് (40) ആണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്.
അക്രമികള്‍ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മുഖത്തടിച്ചതിനെ തുടർന്ന് സുഹൈബിന്റെ മുൻവശത്തെ രണ്ട് പല്ലുകള്‍ അടർന്നുപോയി. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സുഹൈബിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് റഷീദിനും (40) ബാറ്റ് കൊണ്ടുള്ള അടിയേറ്റ് കൈകാലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഹോട്ടലില്‍ വെച്ച് നടന്ന ക്രൂരമായ ഈ ആക്രമണം തടയാൻ ശ്രമിച്ച അഞ്ച് ജീവനക്കാർക്കും മർദ്ദനമേറ്റു. ഇവർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. എരുമപ്പെട്ടി ഭാഗത്തുള്ളവരാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.
വൈകിട്ട് നാല് മണിയോടെ ഹോട്ടലില്‍ എത്തിയ രണ്ട് യുവാക്കള്‍ ചിക്കൻ ചില്ലി ഓർഡർ ചെയ്തിരുന്നു. ഇത് കഴിക്കുന്നതിനിടയിലാണ് വിഭവത്തിനൊപ്പം നല്‍കിയ നാരങ്ങയില്‍ നീര് പോരെന്ന പരാതിയുമായി ഇവർ കൗണ്ടറിലെത്തുന്നത്. കൗണ്ടറിലുണ്ടായിരുന്നവരുമായി തർക്കം ആരംഭിച്ചതോടെ, അടുക്കളയില്‍ ജീവനക്കാർക്ക് നിർദേശം നല്‍കുകയായിരുന്ന ഉടമ സുഹൈബ് ഇവിടേക്ക് എത്തി.
No comments