Header Ads

ad728
  • Breaking News

    കാനഡയില്‍ 23-കാരിയായ ഇന്ത്യൻ യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി




    കാനഡ: കാനഡയില്‍ 23-കാരിയായ ഇന്ത്യൻ യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാനഡയിലെ എഡ്മണ്ടണിലാണ് പഞ്ചാബിലെ ലുധിയാന ജില്ലയിലെ സമ്രാല സ്വദേശിനിയായ ദമൻപ്രീത് കൗർ ആണ് കൊല്ലപ്പെട്ടത്.

    ജൂലൈ 9-ന് വൈകുന്നേരം 6.44 ഓടെയാണ് സംഭവസ്ഥലത്ത് നിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് എഡ്മണ്ടണ്‍ പൊലീസ് സ്ഥലത്തെത്തുന്നത്. ബോധരഹിതയായി കിടന്നിരുന്ന ദമൻപ്രീതിനെ ഉടൻ തന്നെ ജീവൻ രക്ഷാ സംവിധാനങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ജൂലൈ 12ന് മരണം സംഭവിക്കുകയായിരുന്നു.
    സംഭവത്തില്‍ യുവതിയുടെ പങ്കാളിയായ റിതീഷ് കുമാറിനെ (22) എഡ്മണ്ടണ്‍ പൊലീസ് സെക്കൻഡ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.ജൂലൈ 9-നാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ദമൻപ്രീതിനെ എഡ്മണ്ടണിലെ സില്‍വർബെറിയിലുള്ള താമസസ്ഥലത്ത് പൊലീസ് കണ്ടെത്തുന്നത്.

    യുവതി ശ്വാസം മുട്ടിച്ചാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ കസ്റ്റഡിയിലായ റിതീഷ് കുമാറാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. ജൂലൈ 22നാണ് ഇയാളുടെ അറസ്റ്റ് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. കൊലപാതകത്തില്‍ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ ഗോ ഫണ്ട് മീ വഴിയുള്ള ധനസമാഹരണം പുരോഗമിക്കുകയാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728