Header Ads

ad728
  • Breaking News

    പിലാത്തറ ദുരൂഹസാഹചര്യത്തില്‍ കാര്‍; ഉള്ളില്‍ രക്തക്കറ, സമീപത്ത് സ്‌ത്രീകളുടെയും കുട്ടികളുടെയും വസ്‌ത്രങ്ങള്‍


    ആളൊഴിഞ്ഞ സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ നിർത്തിയിട്ട കാറില്‍ രക്തക്കറ.   പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് സംഭവം.കാറിന് സമീപത്തായി സ്‌ത്രീകളുടെയും കുട്ടികളുടെയും ഉള്‍പ്പെടെ വസ്‌ത്രങ്ങളും ബാഗുകളും ചെരുപ്പുകളുമെല്ലാം ചിന്നിച്ചിതറി കിടക്കുന്നുണ്ട്.

    തലശേരി രജിസ്‌ട്രേഷനിലുള്ള ഗ്രാൻഡ് വിറ്റാര കാറാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത്. കാറിന്റെ മുൻഭാഗം ഇടിച്ച്‌ തകർന്ന നിലയിലാണ്. രാവിലെ നടക്കാനെത്തിയവരാണ് കാർ കണ്ടത്. ഉടൻതന്നെ ഇവർ പൊലീസിനെ വിവരമറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്നും ഇതില്‍ ഉണ്ടായിരുന്നവർ ആരൊക്കെയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728