പരിക്കു പറ്റി അവശനിലയിലായ ഉടുമ്പിൻ്റെ കാൽ മുറിച്ചു നീക്കി.
തളിപ്പറമ്പ്: പരിക്കു പറ്റി അവശനിലയിലായ ഉടുമ്പിൻ്റെ കാൽ മുറിച്ചു നീക്കി.
ഞാറ്റു വയൽ കുളത്തിന് സമീപത്തെ വീട്ടുമുറ്റത്ത് എത്തിപ്പെട്ട പരിക്ക് പറ്റിയ ഉടുമ്പിനെ കണ്ട വീട്ടുകാർ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു.
ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.വി.സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം ഫോറസ്റ്റിന്റെയും മാർക്കിന്റെയും റെസ്ക്യൂവർ ആയ അനിൽ തൃച്ചംബരം സ്ഥലത്തെത്തി ഉടുമ്പിനെ പിടികൂടി.
സാരമായി പരിക്ക് പറ്റിയ ഉടുമ്പ് ആണെന്ന് മനസ്സിലാക്കിയ അനിൽ റേഞ്ച് ഓഫീസറെ വിവരമറിയിക്കുകയും അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം തളിപ്പറമ്പ് മൃഗാശുപത്രിയിൽ ഉടുമ്പിനെ എത്തിക്കുകയും
ഡോ. വി. ആർ.സുരേഷ്, ഡോ. രേഷ്മ ദാമോദരൻ എന്നിവരുടെ പരിശോധനയിൽ മുറിവിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നും എല്ല് പൊട്ടിയതായും പറഞ്ഞു.
അതിനെ തുടർന്ന് ഓപ്പറേഷനിലൂടെ പരിക്ക് പറ്റിയ കാൽ മുറിച്ചുമാറ്റി ഉടുമ്പിനെ ഇപ്പോൾ ആശുപത്രിയിൽ ശുശ്രൂഷിച്ചുവരികയാണ്.
No comments