കണ്ണൂർ : ചെറുപുഴ പുളിങ്ങോത്ത് കോഴിക്കൂട്ടില്‍ കയറി ആറു കോഴികളെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.
പുളങ്ങോത്തെ ടി. ഷമീറിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പ്ത്. കോഴികള്‍ നഷ്ടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്.വിവരമറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവർ വളണ്ടിയർ അനീഷ് ഏച്ചിരാമ്പാറ സ്ഥലത്തെത്തി സാഹസികമായി പെരുമ്പാമ്പിനെ പിടികൂടി. തുടർന്ന് വനം വകുപ്പിന്റെ നിർദേശപ്രകാരം പാമ്പിനെ വനമേഖലയില്‍ വിട്ടയച്ചു.
No comments