Header Ads

ad728
  • Breaking News

    അപകടം വിട്ടൊഴിയാതെ മലയോര ഹൈവേയിലെ താവുകുന്ന്‌ വളവുകള്‍




    നിരന്തരം വാഹനാപകടങ്ങള്‍ നടക്കുന്ന മലയോര ഹൈവേയിലെ താവുകുന്നില്‍ വീണ്ടും വാഹനാപകടം. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടുകൂടി ക്രെയിന്‍ മറിഞ്ഞ്‌ ഡ്രൈവര്‍ക്ക്‌ പരിക്കേറ്റു.

    നടുവില്‍ ഭാഗത്തു നിന്നും ആലക്കോട്‌ ഭാഗത്തേക്ക്‌ പോവുകയായിരുന്ന കൂറ്റന്‍ ക്രെയിനാണ്‌ നിയന്ത്രണം വിട്ട്‌ റോഡരികിലെ വൈദ്യുതി തൂണുകളും ഹൈമാസ്‌റ്റ് ലൈറ്റ്‌ തൂണും ക്രാഷ്‌ ബാരിയറുകളും തകര്‍ത്ത്‌ 30 അടിയോളം താഴ്‌ചയിലേക്ക്‌ മറിഞ്ഞത്‌. പരിക്കേറ്റയാളെ നാട്ടുക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
    2022 ല്‍ ചെറുപുഴ മുതല്‍ വള്ളി ത്തോടുവരെയുള്ള ആദ്യ റീച്ച്‌ മലയോര ഹൈവേ ഉദ്‌ഘാടനം ചെയ്‌തതിനുശേഷം കരുവഞ്ചാലിനും നടുവിലിനും ഇടയിലുള്ള വളവുകളില്‍ 100ലേറെ വാഹനാപകടങ്ങള്‍ നടക്കുകയുണ്ടായി. മൂന്ന്‌ പേര്‍ക്ക്‌ ജീവഹാനി സംഭവിക്കുകയും നൂറിലേറെ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ലക്ഷക്കണക്കിന്‌ രൂപയുടെ നാശനഷ്‌ടങ്ങള്‍ സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌ .മലയോര ഹൈവേയുടെ നിര്‍മ്മാണത്തിലെ അശാസ്‌ത്രീയതയാണ്‌ നിരന്തരം ഉണ്ടാവുന്ന റോഡപകടങ്ങള്‍ക്ക്‌ കാരണമെന്ന്‌ നാട്ടുകാര്‍ പറയുന്നു. കുത്തനെയുള്ള ഇറക്കവും കയറ്റവും ഹെയര്‍പിന്‍ വളവുകളും നിറഞ്ഞ റോഡാണിത്‌.ഒരു ഭാഗത്ത്‌ കൂറ്റന്‍ മണ്‍ന്തിട്ടയും മറുഭാഗത്ത്‌ വലിയ താഴ്‌ചയും ഉള്ള പ്രദേശമായതിനാല്‍ വാഹനങ്ങള്‍ അരികു നല്‍കുന്നതിനും പ്രയാസമുണ്ടാവുന്നു.ആവശ്യമായ വേഗനിയന്ത്രണ അപകട മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ ഇവിടെ സ്‌ഥാപിച്ചിട്ടില്ല. രാത്രികാലങ്ങളില്‍ വെളിച്ചക്കുറവ്‌ മറ്റൊരു കാരണമാണ്‌ .ഏതാനും തെരുവ്‌ വിളക്കുകള്‍ മാത്രമാണ്‌ ഇവിടെ ഉണ്ടായിരുന്നത്‌. അവയില്‍ മിക്കതും പ്രവര്‍ത്തിക്കുന്നില്ല. ആള്‍താമസം കുറഞ്ഞ പ്രദേശമായതിനാല്‍അപകടങ്ങള്‍ നടന്നാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്‌ കാലതാമസം നേരിടാറുണ്ട്‌

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728