Header Ads

ad728
  • Breaking News

    വീടിന്റെ ടെറസില്‍ നിന്നും കിണറില്‍ വീണ മധ്യവയസ്‌ക്കനെ അഗ്നിശമനസേന രക്ഷപ്പെടുത്തി


    തളിപ്പറമ്പ്: വീടിന്റെ ടെറസില്‍ നിന്നും കിണറില്‍ വീണ മധ്യവയസ്‌ക്കനെ അഗ്നിശമനസേന രക്ഷപ്പെടുത്തി.
    നെല്ലിപ്പറമ്പ് സ്ട്രീറ്റ് നമ്പര്‍ 10 ലെ പുന്നക്കല്‍ മുസ്തഫയാണ്(45)കിണറില്‍ വീണത്.
    32 അടി താഴ്ച്ചയുള്ള കിണറില്‍ 10 അടിയോളം വെള്ളമുണ്ടായിരുന്നു.
    ഇന്നലെ ഉച്ചക്ക് 1.25 നായിരുന്നു സംഭവം.
    വിവരംലഭിച്ചത് പ്രകാരം തളിപ്പറമ്പ്അഗ്നിശമനനിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഹരിനാരായണന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് മുസ്തഫയെ രക്ഷപ്പെടുത്തിയത്.
    തലക്കും കാലിനും പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
    സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ സുനില്‍കുമാര്‍, ഫ.ര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ഗിരീഷ്‌കുമാര്‍, നികേഷ്, ലിഗേഷ്‌, രാഹുല്‍, വൈശാഖ്, അനൂപ്, ഹോം ഗാര്‍ഡ് ഗിരീഷ് എന്നിവരും രക്ഷസംഘത്തില്‍ ഉണ്ടായിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728