ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു, പവര്‍ സിസ്റ്റം തകര്‍ന്നു
കൊല്‍ക്കത്ത: അഗര്‍ത്തലയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മിന്നലേറ്റു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ചാണ് വിമാനത്തിന് മിന്നലേറ്റത്. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ശക്തമായ ഇടിമിന്നലേറ്റത്. സംഭവത്തില്‍ യാത്രക്കാര്‍ക്ക് പരിക്കുകളില്ല. കൊല്‍ക്കത്തയില്‍ നിന്നും ത്രിപുര തലസ്ഥാനമായ അഗര്‍ത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്. വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ട കനത്ത ഇടിമിന്നലോടുകൂടിയ മഴയ്ക്കിടെയാണ് ഈ അപകടമുണ്ടായത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യഅധികൃതര്‍ അറിയിച്ചതനുസരിച്ച് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂര്‍ണ്ണ സുരക്ഷിതരാണ്. വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയില്‍ കനത്ത ഇടിമിന്നലും മഴയും തുടരുന്ന സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്റര്‍ മുന്‍കൂട്ടി കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.
No comments