Header Ads

ad728
  • Breaking News

    7, 9 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് രണ്ട് ഇന്ത്യന്‍ ഭാഷകള്‍ നിര്‍ബന്ധമല്ല; ത്രിഭാഷാ നയത്തില്‍ മാറ്റം വരുത്തി സിബിഎസ്ഇ

    ന്യൂഡല്‍ഹി: നിലവിലെ ത്രിഭാഷാ നയത്തിന് കീഴില്‍ രണ്ട് വിദേശ ഭാഷകള്‍ തിരഞ്ഞെടുത്ത 7 മുതല്‍ 9 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് വരെ അതേ ഭാഷാ കോമ്പിനേഷനുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കി സിബിഎസ്ഇ. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകിയാണ് സിബിഎസ്ഇയുടെ തീരുമാനം വന്നത്. 2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ജൂലൈ 1 മുതല്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ രണ്ട് ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടെ മൂന്ന് ഭാഷകള്‍ നിര്‍ബന്ധമായും പഠിക്കണമെന്ന് സിബിഎസ്ഇ പ്രഖ്യാപിച്ചിരുന്നു. നിര്‍ദേശം വന്ന് ഒരുമാസത്തിലേറെ കഴിഞ്ഞാണ് സിബിഎസ്ഇ ഇതില്‍ വ്യക്തത വരുത്തിയത്. രണ്ട് ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടെ മൂന്ന് ഭാഷകള്‍ നിര്‍ബന്ധമായും പഠിക്കണമെന്ന പ്രഖ്യാപനം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ഇതിനെതിരെ പലരും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കുറഞ്ഞത് രണ്ട് ഇന്ത്യന്‍ ഭാഷകളെങ്കിലും പഠിക്കണമെന്ന നിബന്ധന ആറാം ക്ലാസ് മുതല്‍ നടപ്പിലാക്കുമെന്നും നിലവില്‍ 7 മുതല്‍ 9 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് ബാധകമാകില്ലെന്നും മുതിര്‍ന്ന സിബിഎസ്ഇ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 'ഇതുസംബന്ധിച്ച് വ്യക്തത വരുത്തുന്ന ഔദ്യോഗിക വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും,'- സിബിഎസ്ഇ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728