Header Ads

ad728
  • Breaking News

    അധ്യാപക നിയമനത്തിന് പ്രായപരിധി 44 വയസ്സ്


    ​ആലപ്പുഴ • അധ്യാപക നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധിയിലെ ഇളവ് ഇനി എയ്ഡഡ് സ്കൂളുകൾക്കും ലഭിക്കും. പൊതുവിഭാഗത്തിൽ 44 വയസ്സുവരെ അപേക്ഷിക്കാം. ഒബിസി വിഭാഗക്കാർക്ക് 47 വയസ്സുവരെയും പട്ടിക വിഭാഗക്കാർക്ക് 49 വയസ്സുവരെയുമാണ് അവസരം. നേരത്തെ പൊതുവിഭാഗത്തിന് 40, ഒബിസിയ്ക്ക് 43, പട്ടിക വിഭാഗത്തിന് 45 എന്നിങ്ങനെയായിരുന്നു പ്രായപരിധി.
    ​സർക്കാർ സ്കൂൾ നിയമനങ്ങളിൽ നേരത്തെ അനുവദിച്ച ഈ ഇളവ് എയ്ഡഡ് സ്കൂളുകൾക്കും ബാധകമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സർക്കാർ സ്കൂളുകളിൽ പിഎസ്‌സി വഴി നടത്തുന്ന നിയമനങ്ങളിൽ പ്രായപരിധി കൂട്ടി ഫെബ്രുവരിയിലാണ് സർക്കാർ ഉത്തരവിറക്കിയത്. സർക്കാർ സ്കൂളുകളിലെ ജീവനക്കാരുടെ നിയമനത്തിൽ ലഭിക്കുന്ന പ്രായപരിധി ഇളവ് എയ്ഡഡ് വിഭാഗത്തിനും ബാധകമാണെന്ന് കേരള വിദ്യാഭ്യാസ ചട്ട വ്യവസ്ഥ ചെയ്യുന്നുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728