Header Ads

ad728
  • Breaking News

    14 ഇ-കാറ്ററിങ് വെബ്‌സൈറ്റുകൾ റെയിൽവേ നിരോധിച്ചു



    ട്രെയിനുകളിൽ ഭക്ഷണം എത്തിക്കുന്ന 14 ഇ-കാറ്ററിങ് വെബ്‌സൈറ്റുകൾ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ ആർ സി ടി സി) നിരോധിച്ചു.

    യാത്രക്കാരിൽ നിന്നുള്ള വ്യാപക പരാതികളെ തുടർന്നാണ് നടപടി.

    railrestro.com railrestro.in, railmitra.com, travelkhana.com, trainscafe.com, dibrail.com, railfood.net, comesum.com, travelerfood.com, foodontrack.in, ecatering.app, khanaonline.in, trainway.in, railmeal.com, trainmenu.com എന്നീ വെബ്‌സൈറ്റുകൾക്ക് എതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.

    ഐആർസിടിസിയുടെ ഇ-കാറ്ററിങ് പ്ലാറ്റ്‌ഫോമുകൾ ആണെന്ന് അവകാശപ്പെട്ടാണ് ഇവയുടെ പ്രവർത്തനം.

    ഈ വെബ്‌സൈറ്റുകളിൽ പലതും യാത്രക്കാരുടെ പി എൻ ആർ നമ്പറുകൾ, മൊബൈൽ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ, പെയ്മന്റ് വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുന്നു. ഇത് ഓൺലൈൻ തട്ടിപ്പ്, വ്യക്തിഗത ഡേറ്റയുടെ ദുരുപയോഗം തുടങ്ങിയ അപകടസാധ്യതകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നു.

    ഔദ്യോഗിക ഇ-കാറ്ററിങ് വെബ്‌സൈറ്റ്, ഫുഡ് ഓൺ ട്രാക്ക് മൊബൈൽ ആപ്പ്, 1323 ഹെൽപ്പ് ലൈൻ എന്നിവയിലൂടെ മാത്രമേ യാത്രക്കാർ ഭക്ഷണം ഓർഡർ ചെയ്യാവൂയെന്ന് ഐ ആർ സി ടി സി നിർദേശിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728