മാസങ്ങളായി തുടരുന്ന കടുത്ത ചൂടിന് ആശ്വാസമാകും, മഴയും ആലിപ്പഴവും ഇടിമിന്നലും എത്തുന്നുവെന്ന് പ്രവചനംkerala മാസങ്ങളായി തുടരുന്ന കടുത്ത ചൂടിന് ആശ്വാസമാകും, മഴയും ആലിപ്പഴവും ഇടിമിന്നലും എത്തുന്നുവെന്ന് പ്രവചനം
കോഴിക്കോട്:-കടുത്ത ഉഷ്ണതരംഗത്തിൽ വെന്തുരുകുന്ന ഇന്ത്യയിലെ പല സംസ്ഥാനങ്ങൾക്കും ആശ്വാസമായി വരും ദിവസങ്ങളിൽ മഴയെത്തുമെന്ന് പ്രവചനം. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് മെയ് മാസത്തിന്റെ തുടക്കത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലോടു കൂടിയ ആലിപ്പഴ വർഷവും ഉണ്ടാകുമെന്നാണ് പ്രവചനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. എന്നാൽ ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമേറിയ കാറ്റിന്റെയും സ്വാധീനം മൂലം അന്തരീക്ഷത്തിൽ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്. ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡഗഡ്, ദില്ലി എന്നിവിടങ്ങളിൽ മഴ ലഭ്യമായിരുന്നു. പശ്ചിമ ബംഗാളിലും സിക്കിമിലും ഉത്തർ പ്രദേശിന്റെ പടിഞ്ഞാറൻ മേഖലയിലും ചിലയിടങ്ങളിലും മഴ ലഭിച്ചിരുന്നു.
No comments