Header Ads

ad728
  • Breaking News

    ടെക്സ്റ്റെല്‍ വ്യവസായത്തിന് സര്‍ക്കാര്‍ പരിഗണന നല്‍കും: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി


    _*തിരുവനന്തപുരം:* പരമ്പരാഗത മേഖലക്കടക്കം നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന ടെക്സ്റ്റെല്‍ വ്യവസായത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തിരുവന്തപുരത്ത് ടെക്‌സ്റ്റെല്‍ മേഖലയുമായി ബന്ധപ്പെട്ട പ്രതിനിധികളുടെ യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കൈത്തറി, നെയ്ത്ത് അടക്കമുള്ള മേഖലകളുടെ സാധ്യതകള്‍ വിപുലമാക്കണം. നിലവില്‍ ടെക്സ്റ്റെല്‍ മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും വിദഗ്ധരുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ സമ്മേളനത്തിന് നിര്‍ദേശിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്._

    _കേരളത്തെ സംബന്ധിച്ച് നിലവില്‍ അനേകം തൊഴിലാളികള്‍ ഉള്‍പ്പെടുന്നതും വിപുലമായ തൊഴിവസരങ്ങള്‍ക്കുള്ള സാധ്യതയുമാണ് വസ്ത്ര നിര്‍മാണ, വ്യാപാര രംഗം നല്‍കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു._ _കേരളത്തിലെ വസ്ത്ര വ്യവസായ മേഖലയെ ആഗോള വിപണിയില്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും 2030ഓടെ 100 ബില്യണ്‍ യുഎസ് ഡോളര്‍ കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് യോഗം സംഘടിപ്പിച്ചത്. കേന്ദ്ര ടെക്സ്റ്റെല്‍ മന്ത്രാലയവും സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728