Header Ads

ad728
  • Breaking News

    തെറ്റായ നമ്പറിലേക്കാണോ റീചാർജ് ചെയ്തത്? പണം പോയെന്ന ടെൻഷൻ വേണ്ട, മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ടിൽ പണമെത്തും


    റീചാർജ് ചെയ്യേണ്ട നമ്പർ മാറി പോകുന്നത് പലർക്കും സംഭവിക്കുന്ന അബദ്ധമാണ്. എന്നാൽ വലിയ തുകയ്ക്കുള്ള റീചാർജ് പ്ലാനുകൾ ചെയ്യുന്നവർക്ക് കടുത്ത നിരാശയായിരിക്കും ഉണ്ടാകുക. തെറ്റായ നമ്പറിലേക്ക് റീചാർജ് ചെയ്താൽ ആ പണവും സേവനവും തിരികെ കിട്ടാതെ വരും. എന്നാൽ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരവുമായി എത്തിയിരിക്കുകയാണ് റിലയൻസ് ജിയോ.
    തെറ്റായ നമ്പറിലേക്ക് റീചാർജ് ചെയ്താലും ചെലവായ തുക റീഫണ്ട് ചെയ്യാൻ സാധിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. പരിമിതമായ സമയത്തിനുള്ളിൽ ജിയോ ഉപഭോക്താക്കൾക്ക് മൈജിയോ ആപ്ലിക്കേഷനിലൂടെ റീഫണ്ട് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാമെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചിരിക്കുന്നത്. ഇനി റീചാർജ് ചെയ്ത നമ്പരിന്റെ ഉടമയെ തേടി അലയേണ്ട ആവശ്യമില്ലെന്നാണ് ജിയോ വ്യക്തമാക്കിയിരിക്കുന്നത്.
    നിങ്ങളുടെ മൊബൈൽ ഫോണിലെ മറ്റ് ഏതെങ്കിലും ഡിവൈസിലുള്ള മൈജിയോ ആപ്പിലൂടെ മാത്രമേ പുതിയ സവിശേഷത സാധ്യമാകുകയുള്ളൂ. പേടിഎം അല്ലെങ്കിൽ ഫോൺപേ പോലുള്ള ഒരു മൂന്നാം കക്ഷി സേവനത്തിലൂടെയാണ് നിങ്ങൾ റീചാർജ് ചെയ്തതെങ്കിൽ ഈ സവിശേഷത ലഭിച്ചെന്ന് വരില്ല. റീചാർജ് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളിൽ റീഫണ്ടിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ജിയോ അറിയിച്ചിട്ടുണ്ട്.

    *ചെയ്യേണ്ട കാര്യങ്ങൾ*

    • മൈജിയോ ആപ്പ് തുറന്ന് ലോഗിൻ ചെയ്യുക.

    • നിങ്ങളുടെ ട്രാൻസാക്ഷൻ ഹിസ്റ്ററിയിലേക്ക് പോകുക.

    • നിങ്ങളുടെ സമീപകാല ഇടപാടുകളിൽ തെറ്റായ റീചാർജ് കണ്ടെത്തുക.

    • പ്ലാൻ റദ്ദാക്കുക” ടാപ്പ് ചെയ്യുക. തുടർന്ന് നിങ്ങൾ റീചാർജ് ചെയ്തതിനുശേഷം പരിമിതമായ സമയത്തേക്ക് ഈ ഓപ്ഷൻ നിങ്ങൾക്ക് കാണാൻ കഴിയും.

    • നിങ്ങൾ എന്തിനാണ് റദ്ദാക്കുന്നതെന്ന് (കൃത്യമായ കാരണം) തെരഞ്ഞെടുക്കുക,

    • നിങ്ങൾക്ക് എങ്ങനെ റീഫണ്ട് വേണമെന്ന് തിരഞ്ഞെടുത്ത് നിങ്ങളുടെ അഭ്യർത്ഥന സമർപ്പിക്കുക.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728