Header Ads

ad728
  • Breaking News

    പഞ്ചാബ് കിങ്സിന് തുടർച്ചയായ അഞ്ചാം തോൽവി; തിലകിന്റെ അർധ സെഞ്ച്വറിയുടെ മികവിൽ മുംബൈക്ക് ജയം

    _ധരംശാല: പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്. പഞ്ചാബ് ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കേ മുംബൈ മറികടന്നു. തിലക് വർമ അർധ സെഞ്ച്വറിയുമായി കളംനിറഞ്ഞാടി. ശാർദുൽ താക്കൂർ നാല് വിക്കറ്റുകളുമായി തിളങ്ങി. പഞ്ചാബ് കിങ്സിന്റെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് സ്കോർ ചെയ്തത്. അർധ സെഞ്ച്വറി കുറിച്ച പ്രഭ്സിമ്രൻ സിങാണ് ടീമിലെ ടോപ് സ്‌കോറർ. 32 പന്തിൽ ആറ് ഫോറും നാല് സിക്‌സും പറത്തി 57 റൺസാണ് താരം സ്കോർ ചെയ്തത്. 38 റൺസ് നേടിയ അസ്മത്തുള്ള ഒമാർസായിയും  മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. തുടക്കത്തിൽ പ്രിയാൻഷ് ആര്യയുടെയും കൊണോലിയുടേയുമൊപ്പം പ്രഭ്സിമ്രൻ പടുത്തുയർത്തിയ കൂട്ടുകെട്ടുകളാണ് പഞ്ചാബിന്റെ ഇന്നിങ്സിൽ നിർണായകമായത്. അവസാന നിമിഷം ഇമ്പാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മലയാളി താരം വിഷ്ണു വിനോദിന്റെ കാമിയോ പെർഫോമൻസും പഞ്ചാബ് സ്കോർ 200 എത്തിക്കുന്നതിൽ നിർണായകമായി. ശാർദൂൽ താക്കൂർ നാല് വിക്കറ്റുകളുമായി തിളങ്ങി.  മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസ് 19.5 ഓവറിൽ ലക്ഷ്യം മറികടന്നു. തിലക് വർമയുടെ തകർപ്പൻ ബാറ്റിങ്ങിന്റെ കരുത്തിലാണ് മുംബൈയുടെ ജയം. 33 പന്തിൽ ആറ് സിക്‌സും ആറ് ഫോറുമടക്കം 75 റൺസാണ് തിലകിന്റെ ബാറ്റിൽ നിന്ന് പിറന്നത്. റൂഥർഫോർഡിനൊപ്പവും വിൽ ജാക്‌സിനൊപ്പവും തിലക് കൂട്ടിച്ചേർത്ത റണ്ണുകളാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. 23 പന്തിൽ 48 റൺസ് നേടിയ റിക്കൾട്ടൺ മികച്ച പ്രകടനം കാഴ്ചവെച്ചു. രോഹിത് ശർമ, റൂഥർഫോർഡ്, നമൻ ധിർ എന്നിവരുടെ വിക്കറ്റുകളും മുംബൈക്ക് നഷ്ടമായി.മെയ് 17 ഞായറാഴ്ച ബെംഗളൂരുവുമായാണ് പഞ്ചാബ് കിങ്സിന്റെ അടുത്ത മത്സരം. കൊൽക്കത്തയാണ് മുംബൈയുടെ അടുത്ത എതിരാളി._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728