Header Ads

ad728
  • Breaking News

    മഞ്ചേരി മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവ്; കുടുംബത്തിൻ്റെ ആരോപണം തള്ളി സൂപ്രണ്ട്; ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കി

    _കോഴിക്കോട്: ചികിത്സാ പിഴവ് ആരോപണം തള്ളി മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട്. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചു._

    _വലത്തെ ഇടുപ്പിനാണ് ശസ്ത്രക്രിയ നടത്തിയതെന്നും ശസ്ത്രക്രിയ നടത്തേണ്ട ആവശ്യകതയും ഭവിഷ്യത്തും ബന്ധുക്കളോട് പറഞ്ഞിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്._

    _ഐസിയുവില്‍ മൂന്നു മണിക്കൂർ നിരീക്ഷണം കഴിഞ്ഞ ശേഷമാണ് രോഗിയെ റൂമിലേക്ക് മാറ്റിയതെന്ന് സൂപ്രണ്ട് പറയുന്നു. മനപ്പൂർവ്വം പിഴവ് സംഭവിച്ചിട്ടില്ലെന്നും സൂപ്രണ്ട് നല്‍കിയ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കാലുവേദനയെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയില്‍ 73 വയസ്സുള്ള പാർവതിയുടെ ഞരമ്പ് മുറിഞ്ഞു എന്നാണ് കുടുംബത്തിൻ്റെ പരാതി._

    _സംഭവത്തില്‍ പാർവതിയുടെ കുടുംബം പരാതി നല്‍കിയതിന് പിന്നാലെയാണ് ഡിഎംഒ സുപ്രണ്ടില്‍ നിന്നും റിപ്പോര്‍ട്ട് തേടിയത്._

    _സര്‍ജറിക്ക് ശേഷം ഗുരുതരാവസ്ഥയിലായ വയോധികയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയത്. മെയ് ആദ്യവാരം ചികിത്സയ്ക്കായി എത്തിയ വയോധികയെ മെയ് 12നാണ് ശസ്ത്രക്രിയക്ക് വിധേയയാക്കിയത്._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728