Header Ads

ad728
  • Breaking News

    മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ വിചാരണക്ക് സ്റ്റേ


    മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ വിചാരണക്ക് സ്റ്റേ. ജൂൺ ഒന്ന് വരെ വിചാരണ നിർത്തി വെക്കാനാണ് തലശേരി അഡിഷണൽ സെഷൻസ് കോടതി ഒന്നിൻ്റെ ഉത്തരവ്. കേസിൻ്റെ വിചാരണ അഡീഷണൽ സെഷൻസ് കോടതി മൂന്നിൽ നിന്ന് മാറ്റണമെന്ന പ്രതിഭാഗം ഹരജി പരിഗണിക്കുന്നതിനിടെ ആണ് തീരുമാനം. ജൂൺ ഒന്നിന് ഹരജിയിൽ കോടതി വിധി പറയും. കേസിൽ പ്രതികൾക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം റദ്ദാക്കികൊണ്ടുള്ള തലശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കി._

    _2018 ഫെബ്രുവരി 12-ന് രാത്രി ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ്‌ ഷുഹൈബ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ കീഴൂർ റിയാസ് മൻസിലിൽ റിയാസ്, നൗഷാദ്, ഇസ്മയിൽ, മൊയ്തീൻ എന്നിവർക്കും പരിക്കേറ്റു. മൂന്നുതവണ ബോംബെറിഞ്ഞാണ് അക്രമം നടത്തിയത്.സിപിഎം.- ഡി.വൈ.എഫ്‌.ഐ. പ്രവർത്തകരായ തില്ലങ്കേരി ലക്ഷ്മി നിലയത്തിൽ എം.വി.ആകാശ് എന്ന ആകാശ് തില്ലങ്കേരി (34), പഴയപുരയിൽ രജിൽ രാജ് (32), കൃഷ്ണ നിവാസിൽ ദീപ്ചന്ദ് (33), തയ്യുള്ളതിൽ ടി.കെ.അസ്കർ (34), മുട്ടിൽവീട്ടിൽ കെ.അഖിൽ (30), പുതിയപുരയിൽ പി.പി.അൻവർ സാദത്ത് (30), നിലാവിൽ സി.നിജിൽ (30), പി.കെ.അഭിനാഷ് (32), എ.ജിതിൻ (30), സാജ് നിവാസിൽ കെ.സഞ്ജയ് (31), രജത് നിവാസിൽ കെ.രജത്ത് (29), കെ.വി.സംഗീത് (29), കെ.ബൈജു (43), കെ.പി.പ്രശാന്ത് (52), എ.പി.സനീഷ് (35), മുട്ടിൽ എ.കെ.സുബിൻ (34), കേളോത്ത് വി.പ്രജിത്ത് (33) എന്നിവരാണ് പ്രതികൾ. പ്രോസിക്യൂഷന്‍റെ ആവശ്യം പരിഗണിച്ചാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നത് .കേസിന്റെ വിചാരണാ നടപടികൾ ഈ മാസം 18-ാം തീയതി മുതൽ കോടതിയിൽ ആരംഭിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി, അക്രമത്തിൽ പരിക്കേറ്റവരും ശുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു. സാക്ഷിവിസ്താരം പൂർത്തിയായതിന് പിന്നാലെ, വിചാരണ നടപടികൾ നിലവിലെ കോടതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ രംഗത്തെത്തുകയും ഹൈക്കോടതിയെ സമീപിക്കാൻ നീക്കം നടത്തുകയും ചെയ്തിരുന്നു. പ്രതിഭാഗത്തിന്റെ കോടതി മാറ്റത്തിനുള്ള നീക്കത്തെ തുടർന്നാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728