ചോദ്യപേപ്പർ ചോർച്ച: നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി; വീണ്ടും പരീക്ഷ നടത്തും
▪️ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നുവെന്ന് വ്യാപക പരാതികൾ പുറത്തുവന്നതിനെ തുടർന്ന് മെയ് 3ന് നടത്തിയ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി. പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ് നടപടി.വിദ്യാർഥികൾ പുനഃപരീക്ഷക്ക് വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്നും അധിക ഫീസ് നൽകേണ്ടതില്ലെന്നും എൻ.ടി.എ അറിയിച്ചിട്ടുണ്ട്. നേരത്തെ അടച്ച ഫീസ് തിരികെ നൽകും. പുന:പരീക്ഷക്ക് മുന്നോടിയായി പുതിയ അഡ്മിറ്റ് കാർഡുകൾ നൽകും.
അന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കുന്നതായി എൻ.ടി.എ അറിയിച്ചത്. വിഷയം സമഗ്ര അന്വേഷണത്തിനായി സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്. ചോദ്യ പേപ്പർചോർച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ രാജസ്ഥാനിൽ നിന്ന് 45ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
No comments