Header Ads

ad728
  • Breaking News

    ഇടതുപാര്‍ട്ടികളും വിസികെയും ഒപ്പം, 118 തൊട്ട് വിജയ്; വീണ്ടും ഗവര്‍ണറെ കാണും




    ഡല്‍ഹി: ഇടതു പാർട്ടികളും വിസികെയും പിന്തുണ ഉറപ്പു നല്‍കിയതോടെ കേവലഭൂരിപക്ഷമായ 118 തൊട്ട് വിജയ്. തമിഴ്നാട്ടില്‍ സർക്കാർ രൂപീകരിക്കുന്നതിനായി വിജയ് വീണ്ടും ഗവർണറുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ്.ഇതിനു മുൻപ് രണ്ട് തവണ വിജയ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും 118 എംഎല്‍എമാർ പിന്തുണയ്ക്കുന്നുവെന്ന കത്ത് ഇല്ലാത്ത സാഹചര്യത്തില്‍ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാൻ കഴിയില്ലെന്ന തീരുമാനത്തിലായിരുന്നു ഗവർണർ.
    വിജയ് മത്സരിച്ച രണ്ട് സീറ്റുകള്‍ ഉള്‍പ്പെടെ 108 സീറ്റുകളിലാണ് ഇത്തവണ ടിവികെ വിജയിച്ചത്. ഒരു സീറ്റില്‍ നിന്ന് വിജയ് രാജി വച്ചാല്‍ അവശേഷിക്കുന്നത് 107 സീറ്റുകള്‍. അഞ്ച് സീറ്റുകളുള്ള കോണ്‍ഗ്രസും രണ്ടു സീറ്റുകള്‍ വീതമുള്ള സിപിഎം, സിപിഐ, വിസികെ എന്നിവരും പിന്തുണ നല്‍കിയതോടെയാണ് വിജയ് കേവലഭൂരിപക്ഷം തൊട്ടിരിക്കുന്നത്.
    വിജയ് ഗവർണറെ കാണുന്നതിനു മുൻപായി പിന്തുണയ്ക്കുന്ന കക്ഷികള്‍ വാർത്താസമ്മേളനം നടത്തും. വർഷങ്ങളായി ഡിഎംകെക്ക് നല്‍കിയ പിന്തുണ പിൻവലിച്ചാണ് കോണ്‍ഗ്രസ് ടിവികെക്ക് പിന്തുണ നല്‍കിയിരിക്കുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728