Header Ads

ad728
  • Breaking News

    പൊള്ളുന്ന ചൂടിന് ആശ്വാസം..! ഇന്ന് മുതല്‍ വേനല്‍ മഴ വ്യാപകമാകും; കണ്ണൂ‍രും, ഇടുക്കിയും, കാസ‍ര്‍ഗോഡും ഇന്ന് യെല്ലോ അലര്‍ട്ട്


    തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്.വേനല്‍ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
    മെയ് 2 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ വേനല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. അതേസമയം ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും ശക്തമായ മഴയിലും കാറ്റിലും നാശനഷ്ടങ്ങള്‍ ഉണ്ടായി. മരം കടപുഴകി വീഴുകയും ശക്തമായ കാറ്റില്‍ വ്യാപാര സ്ഥാപനത്തിന്റെ മേല്‍ക്കൂര പറന്നുപോവുകയും ചെയ്തു. ചിലയിടങ്ങളില്‍ കൃഷി നാശവുമുണ്ടായിട്ടുണ്ട്.
    സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളില്‍ വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ വെള്ളിയാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ശനിയാഴ്ചയുമാണ് യെല്ലോ അലേർട്ട് 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728