Header Ads

ad728
  • Breaking News

    ട്രെയിനിന്റെ വാതിലില്‍ നിന്ന യാത്രക്കാരനെ പാറ്റ്ഫോമിലേക്ക് അടിച്ചു വീഴ്ത്തി കവര്‍ച്ച; മുഖത്ത് ഗുരുതര പരിക്ക്‌, രണ്ട് പല്ലുകള്‍ ഇളകിത്തെറിച്ചു

    ട്രെയിനിന്റെ വാതിലില്‍ നിന്ന യാത്രക്കാരനെ പാറ്റ്ഫോമിലേക്ക് അടിച്ചു വീഴ്ത്തി കവർച്ച. പ്ലാറ്റ്ഫോമിലേക്ക് വീണ യാത്രക്കാരന് മുഖത്ത് ഗുരുതര പരിക്കേറ്റു.രണ്ട് പല്ലുകള്‍ ഇളകിത്തെറിച്ചു.

    ചുണ്ട് മുറിഞ്ഞു , മുറിഞ്ഞ ചുണ്ട് കൂട്ടിച്ചേർക്കാൻ സുനില്‍കുമാർ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനായി. 1. 5 പവന്റെ സ്വർണമാലയും രണ്ട് മൊബൈല്‍ഫോണുകളുമായി മോഷ്ടാക്കള്‍ കടന്നു. വടക്കൻപറവൂർ മാളികംപീടികയില്‍ ഗ്രാനൈറ്റ് കടയില്‍ ജീവനക്കാരനായ തൃശൂ‌ർ കൊരട്ടി കാടുകുറ്റി കുലയിടം അമ്മുപ്പിള്ളി വീട്ടില്‍ സുനില്‍കുമാറിനാണ് (60) പരിക്കേറ്റത്.

    ആലുവ റെയില്‍വേ സ്റ്റേഷൻ മൂന്നാംനമ്പർ പ്ലാറ്റ്ഫോമില്‍ ഞായർ രാത്രി 8.14നായിരുന്നു സംഭവം. എറണാകുളം-ഗുരുവായൂർ പാസഞ്ചറില്‍ കൊരട്ടി സ്റ്റേഷനിലേക്ക് പോകാൻ എത്തിയതായിരുന്നു സുനില്‍കുമാ‍ർ.

    ഒരു മിനിറ്റ് മാത്രം സ്റ്റോപ്പുള്ള ട്രെയിനിന്റെ ഏറ്റവും മുന്നിലെ കോച്ചിലെ വാതില്‍പ്പടിയില്‍ നില്‍ക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. ഈ സമയം ഓടിയെത്തിയ മോഷ്ടാക്കളില്‍ ഒരാള്‍ യാത്രക്കാരനെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിടുകയും മുഖത്തടിച്ച്‌ സ്വ‌ർണമാലയും മൊബൈല്‍ ഫോണുകളും തട്ടിയെടുക്കുകയും ചെയ്തു. മു

    റെയില്‍വേ പൊലീസും ആർ.പി.എഫും ചേ‌ർന്നാണ് സുനില്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്. റെയില്‍വേ പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. മൂന്നാംനമ്പർ പ്ലാറ്റ്ഫോമില്‍ സി.സി ടിവി ക്യാമറകളില്ല. പരിസരത്തെയും മറ്റ് പ്ലാറ്റ്ഫോമുകളിലെയും ക്യാമറകള്‍ പരിശോധിച്ചു. യുവാക്കളായ മോഷ്ടാക്കളെ രണ്ടാഴ്ച മുമ്പ് പ്ലാറ്റ്ഫോമില്‍ കണ്ടിരുന്നതായി സുനില്‍കുമാർ പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728