പന്നേൻ പാറയിൽ അജ്ഞാതൻട്രെയിൻ തട്ടിമരിച്ച നിലയിൽ
കണ്ണൂർ:- അജ്ഞാതനെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി. വിഷു ദിനത്തിൽ പുലർച്ചെ മൂന്ന് മണിയോടെ കണ്ണൂർ പന്നേൻപ്പാറ റെയിൽവെ ഗേറ്റിനു സമീപത്താണ് അജ്ഞാതൻ്റെ മൃതദേഹം കാണപ്പെട്ടത്.
മൃതദേഹത്തിന് ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കും. റെയിൽവേ പോലീസിൻ്റെ സഹായത്തോടെ ആംബുലൻസിൽ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. റെയിൽവെ സ്റ്റേഷൻ സൂപ്രണ്ടിൻ്റെ പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് അന്വേഷണം തുടങ്ങി.
No comments