മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
_*തൃശൂർ*: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ അപകടത്തിൽ ഒരു മരണം കൂടി. തൃശൂർ കുണ്ടന്നൂർ സ്വദേശി രാകേഷ് (29) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു._
_തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി ഉണ്ണികൃഷ്‌ണൻ ഇന്നലെ രാത്രി മരിച്ചിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി._
_ഏപ്രിൽ 21നാണ് മുണ്ടത്തിക്കോട് വയലിലെ വെടിക്കെട്ടുപുരയിൽ സ്ഫോടനമുണ്ടായത്. തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കോപ്പുകൾ നിർമിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. കരാറുകാരൻ സതീഷ് ഉൾപ്പെടെയാണ് 17 പേർ ദുരന്തത്തിനിരയായത്. അപകടത്തെ തുടർന്ന് ഇത്തവണ തൃശൂർ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു._
_മുണ്ടത്തിക്കോട് ദുരന്തത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരാഴ്ചക്കുള്ളിൽ അപകട കാരണം വ്യക്തമാകുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു._
No comments