മിൽമ പാൽ വില കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂടും. പാലിന് വില കൂട്ടാൻ സർക്കാർ അനുമതി നൽകി. ലിറ്ററിന് നാലു രൂപ വരെ വർധിക്കുമെന്നാണ് സൂചന. പാലിന് വില വർധിപ്പിക്കാൻ മിൽമ സർക്കാർ അനുമതി തേടിയിരുന്നു. നാലു രൂപ മുതൽ ആറു രൂപ വരെ വില വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ശുപാർശ.
ബുധനാഴ്ച നടക്കുന്ന ബോർഡ് ഒഫ് ഡയറക്ടേഴ്‌സിൽ വിലവർധനവിൽ അന്തിമ തീരുമാനം ഉണ്ടാകും
No comments