വാഹന ഉടമകൾ ജാഗ്രത; വ്യാജ ഇൻഷുറൻസ് പോളിസികൾ വ്യാപകമാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ വാഹന ഇൻഷുറൻസ് പോളിസികളുടെ വ്യാപനം വർധിക്കുന്നതായി റിപ്പോർട്ടുകൾ. കുറഞ്ഞ പ്രീമിയം വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിലാക്കുന്ന സംഭവങ്ങൾ വിവിധ ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും ഓൺലൈൻ സേവന കേന്ദ്രങ്ങളിലൂടെയും സോഷ്യൽ മീഡിയ വഴിയും വ്യാജ പോളിസികൾ വിൽക്കുന്നതാണ് പ്രധാന രീതിയെന്ന് അധികൃതർ പറയുന്നു.
പലരും ഇൻഷുറൻസ് എടുത്തതായി കരുതുമ്പോഴും അപകടസമയത്ത് പോളിസി അസാധുവാണെന്ന് തിരിച്ചറിയുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ഇതോടെ വലിയ സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടി വരുന്നത്.
മോട്ടോർ വാഹന വകുപ്പ്, ഇൻഷുറൻസ് കമ്പനികൾ എന്നിവയുടെ മുന്നറിയിപ്പ് പ്രകാരം, ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ അംഗീകൃത ഏജന്റുമാർ വഴിയോ മാത്രമേ ഇൻഷുറൻസ് എടുക്കാവൂ. പോളിസി നമ്പർ, കമ്പനിയുടെ പേര്, കവർ നോട്ടുകൾ എന്നിവ ശരിയായി പരിശോധിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.
പോളിസി ഒറിജിനൽ ആണോ എന്ന് പരിശോധിക്കാൻ:
ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പോളിസി നമ്പർ നൽകിച്ച് പരിശോധിക്കുക
ഇൻഷുറൻസ് കമ്പനിയുടെ കസ്റ്റമർ കെയറിൽ ബന്ധപ്പെടുക
പോളിസിയിൽ നൽകിയ QR കോഡ് (ഉണ്ടെങ്കിൽ) സ്കാൻ ചെയ്ത് വിവരങ്ങൾ പരിശോധിക്കുക
ഇൻഷുറൻസ് എടുത്ത ശേഷം കമ്പനി നൽകുന്ന SMS / ഇമെയിൽ സ്ഥിരീകരണം ഉറപ്പാക്കുക
Insurance Regulatory and Development Authority of India (IRDAI)യുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ പോളിസി വിവരങ്ങൾ പരിശോധിക്കുക
സംശയാസ്പദമായ ഓഫറുകൾ ഒഴിവാക്കാനും, അത്യന്തം കുറഞ്ഞ പ്രീമിയം വാഗ്ദാനങ്ങളിൽ വീഴാതിരിക്കാനും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു.
No comments