Header Ads

ad728
  • Breaking News

    കണ്ണൂരിൽ പോലീസ് പരിശോധന കർശനം; തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും രംഗത്ത്

    കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്തുന്നതിന്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ സുരക്ഷാ പരിശോധനകൾ പോലീസ് ശക്തമാക്കി. വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനുമായി സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി ഐപിഎസിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ലോക്കൽ പോലീസും സംയുക്തമായി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ വ്യാപകമായ തിരച്ചിൽ നടത്തിവരുന്നു. പൊതുസ്ഥലങ്ങളിലും പ്രശ്നബാധിത മേഖലകളിലും നിരീക്ഷണം കർശനമാക്കിയതായും വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728