സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം; ഹിദ നൗറിൻറെ വിവാഹം കഴിഞ്ഞത് ഒരാഴ്ച്ച മുമ്പ്
റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്.ദമാം - റിയാദ് ഹൈവേയില്‍ ഉമ്മുല്‍ അറാറിലുണ്ടായ അപകടത്തിലാണ് ഹിദ നൗറിൻ മരിച്ചത്.
ഭർത്താവ് യാസീനുമൊന്നിച്ച് റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. യാസീനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പാണ് ഇരുവരുടെയും വിവാഹം ദമാമില്‍ വച്ച് നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം. ഹിദ നൗറിൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം നടപടികള്‍ പൂർത്തിയാക്കി സൗദിയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
No comments