തിരുവനന്തപുരം മെഡി. കോളേജ് തീപ്പിടിത്തം: രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തെതുടർന്ന് രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ. ബൈക്ക് അപകടത്തെ തുടർന്ന് മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെയും ഓയൂർ സ്വദേശി കൃഷ്ണകുട്ടിയുടെയും ബന്ധുകളാണ് പരാതിയുമായി രംഗത്തെത്ത്. തീപിടുത്തത്തിന് ശേഷമാണ് സനേഷിന്റെ നില വഷളായത് എന്നാണ് ബന്ധുകൾ ആരോപിച്ചു. രോഗിയെ ഐ.സി.യുവിൽ നിന്ന് ഒഴിപ്പിക്കുമ്പോൾ വെന്‍റിലേറ്റർ മാറ്റിയത് രോഗികളുടെ നില വഷളാവാൻ ഇടയാക്കിയെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. ആരോപണം മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചു.
രോഗികളെ വെന്‍റിലേറ്റർ സൗകര്യത്തോടെയാണ് മാറ്റി പ്രവേശിപ്പിച്ചതെന്നും അധികൃതരുടെ വിശദീകരണം. ഗുരുതരാവസ്ഥയിലായിരുന്ന രോഗികളാണ് മരിച്ചത്. മരണങ്ങൾക്ക് തീപിടുത്തവുമായി ബന്ധമില്ലെന്നും മെഡിക്കൽ കോളേജ് അധികൃതര്‍ പറഞ്ഞു. മാര്‍ച്ച് 17 നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. തീപിടുത്തത്തെ തുടർന്ന് ഐ.സി.യുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റിയിരുന്നു. തീപിടുത്തം ഉണ്ടായ ദിവസം 12.45 നാണ് കൃഷ്ണകുട്ടി മരിച്ചത്. സനീഷ് മരിച്ചത് തീപിടുത്തം ഉണ്ടായതിന്റെ പിറ്റേന്ന് രാവിലെയും.
No comments