Header Ads

ad728
  • Breaking News

    ഊർജ പ്രതിസന്ധി; ഇന്ധന സർചാർജ് ഈടാക്കാൻ വിമാന കമ്പനികൾ; വിമാന ടിക്കറ്റ് നിരക്കുകൾ ഉയരും

                             
    *ഡൽഹി:*  രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് ഉയരും. ഊർജപ്രതിസന്ധിയെ തുടർന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ഇന്ധന സർചാർജ് ഈടാക്കും.

    വ്യാഴാഴ്ച‌ പുലർച്ചെ ഒന്നു മുതൽ ബുക്ക് ചെയ്യുന്ന ആഭ്യന്തര സർവീസുകളിലെ ടിക്കറ്റുകൾക്കൊപ്പം 399 രൂപ അധികമായി ഈടാക്കും. മാർച്ച് 18 മുതലാണ് യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് സർചാർജ് ഈടാക്കുക. ഏവിയേഷൻ ഇന്ധനത്തിൻ്റെ വില കുതിച്ചുയർന്നതാണ് കാരണമെന്ന് എയർ ഇന്ത്യ അറിയിച്ചു. തങ്ങളുടെ പരിധിക്കപ്പുറത്തുള്ള കാരണങ്ങളാൽ വേണ്ടി വന്ന തീരുമാനത്തിൽ കമ്പനി ഖേദം അറിയിച്ചു. മാലദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ സാർക് രാജ്യങ്ങൾക്കും ഇതേ നിരക്ക് ബാധകമാകും. പശ്ചിമേഷ്യൻ /ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്‌ലൈറ്റുകൾക്ക് 10 ഡോളർ അധികമായി ചുമത്തും. എയർ ഇന്ത്യയുടെ ചുവടുപിടിച്ച് മറ്റ് കമ്പനികളും വൈകാതെ ഇന്ധനസർചാർജ് പ്രഖ്യാപിച്ചേക്കും

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728