Header Ads

ad728
  • Breaking News

    റോഡുകളുടെ നിലവാരം ഉയർന്നു, ടിപ്പറുകളുടെ വേഗപരിധി ഉയർത്തി, ചീറിപ്പായാം പക്ഷേ... മുന്നറിയിപ്പുമായി ഗതാഗതവകുപ്പ്


    കൊച്ചി : ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തി. നിലവിൽ ഈ വാഹനങ്ങൾക്ക് അനുവദിച്ചിരുന്ന വേഗപരിധി 60 കിലോമീറ്ററായിരുന്നു. സംസ്ഥാനത്തെ റോഡുകളുടെ നിലവാരം മെച്ചപ്പെട്ടതും ഗതാഗത സൗകര്യങ്ങൾ വിപുലമായതുമാണ് പുതിയ വേഗപരിധി നിശ്ചയിക്കാൻ കാരണമായത്. ഇത് സംബന്ധിച്ചുള്ള സർക്കുലർ ട്രാൻസ്പോർട്ട് കമ്മിഷണർ പുറത്തിറക്കിയിട്ടുണ്ട്. പുതിയ ഉത്തരവനുസരിച്ച് സംസ്ഥാനത്തെ ദേശീയപാതകളും സംസ്ഥാനപാതകളും ഉൾപ്പെടെ വിവിധ പ്രധാന റോഡുകളിലൂടെയുള്ള ഗതാഗതത്തിനാണ് ഉയർന്ന വേഗപരിധി ബാധകമാകുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728