Header Ads

ad728
  • Breaking News

    പാചകവാതക ക്ഷാമം: ട്രെയിനുകളില്‍ ഭക്ഷണവിതരണം നിലച്ചേക്കും; തുക റീഫണ്ട് ചെയ്യാൻ ഐആര്‍സിടിസി നീക്കം





    തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇന്ത്യൻ റെയില്‍വേയിലെ ഭക്ഷണവിതരണ ശൃംഖല പ്രതിസന്ധിയിലേക്ക്.പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ ദീർഘദൂര ട്രെയിനുകളില്‍ പാകം ചെയ്ത ഭക്ഷണത്തിന്റെ വിതരണം താല്‍ക്കാലികമായി നിർത്തിവയ്ക്കാൻ ഐആർസിടിസി ആലോചിക്കുന്നു. ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാർക്ക് തുക റീഫണ്ട് ചെയ്യുന്ന കാര്യവും റെയില്‍വേയുടെ പരിഗണനയിലുണ്ട്.
    ഐ.ആർ.സി.ടി.സിയുടെ ബേസ് കിച്ചണുകളെ ഗ്യാസ് ക്ഷാമം കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രതിസന്ധി മറികടക്കാൻ പാചകത്തിന് മൈക്രോവേവ് ഓവനുകള്‍, ഇലക്‌ട്രിക് ഇൻഡക്ഷൻ സംവിധാനങ്ങള്‍ എന്നിവ ഉപയോഗിക്കാൻ കാറ്ററിങ് യൂനിറ്റുകള്‍ക്ക് നിർദേശം നല്‍കി. കൂടാതെ, പാകം ചെയ്ത ഭക്ഷണത്തിന് പകരം 'റെഡി ടു ഈറ്റ്' വിഭാഗത്തിലുള്ള പാക്കറ്റ് ഭക്ഷണങ്ങളുടെ വലിയ ശേഖരം കരുതിവയ്ക്കാൻ ലൈസൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728