കണ്ണൂർ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സർവീസ് മുടങ്ങിയിട്ട് 19 ദിവസം; മസ്ക്കറ്റ് ഒഴികെയുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാനായില്ല
മട്ടന്നൂർ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ മസ്ക്കറ്റ് ഒഴികെയുള്ള വിദേശരാജ്യങ്ങളിലേക്ക് കണ്ണൂർ വിമാനത്താവളത്തില്‍നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കാനായില്ല.ഇതോടെ യാത്രക്കാരും വിമാനത്താവള അധികൃതരും പ്രതിസന്ധിയിലായി. വിമാനങ്ങളുടെ സർവീസുകള്‍ മുടങ്ങിയതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് കോടികളുടെ നഷ്ടമാണുണ്ടായത്.
18 ദിവസങ്ങളായി വിദേശ രാജ്യങ്ങളിലേക്കുള്ള നൂറിലേറെ സർവീസുകളാണ് മുടങ്ങിയത്. യുദ്ധത്തെത്തുടർന്ന് കഴിഞ്ഞ മാസം 28ന് ഉച്ചമുതലാണ് കണ്ണൂരില്‍നിന്നു വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് നിർത്തിയത്.
കണ്ണൂരില്‍നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാനങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്നത്. അബുദാബി, ദുബായ്, ഷാർജ, റിയാദ്, മസ്ക്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണു റദ്ദാക്കിയിരുന്നത്.
കഴിഞ്ഞ ദിവസം മുതല്‍ മസ്ക്കറ്റിലേക്ക് സർവീസ് ആരംഭിച്ചിരുന്നു. സർവീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ യാത്രക്കാരെയും പ്രതിസന്ധിയിലാക്കി.
No comments