Header Ads

ad728
  • Breaking News

    ഗൂഗിള്‍ പേ, ഫോണ്‍ പേ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക, ഇടപാടുകളില്‍ മാറ്റങ്ങളുണ്ട്, വിശദമായി അറിയാം



    2026 ഫെബ്രുവരി മുതല്‍ യുപിഐ ഇടപാടുകളില്‍ ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാ ദിവസവും യുപിഐ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട അപ്‌ഡേറ്റാണിത്.ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം, ഭീം എന്നിവയുള്‍പ്പെടെ എല്ലാ യുപിഐ ആപ്പുകളിലും ഈ മാറ്റങ്ങള്‍ ബാധകമാകും. ഇടപാടുകള്‍ വേഗത്തിലും സുരക്ഷിതമായും കൂടുതല്‍ വിശ്വസനീയമായും നടത്തുക എന്നതാണ് ഈ പുതിയ മാറ്റങ്ങളുടെ പ്രധാന ലക്ഷ്യം. എന്തൊക്കെയാണ് ആ പുതിയ മാറ്റങ്ങളെന്ന് നമുക്ക് പരിശോധിക്കാം.

    യുപിഐ ഇടപാട് സമയം
    പുതിയ നിയമങ്ങള്‍ അനുസരിച്ച്‌ യുപിഐ ഇടപാടുകള്‍ ഇപ്പോള്‍ പരമാവധി 10 സെക്കൻഡിനുള്ളില്‍ പൂർത്തിയാക്കണം. നേരത്തെ, ഈ സമയപരിധി 30 സെക്കൻഡ് ആയിരുന്നു. എന്നാല്‍ ഇത് ഇടപാടുകളുടെ കാലതാമസത്തിന് കാരണമാകുന്നതായി ആക്ഷേപം ഉയർന്നിരുന്നു. യുപിഐ ആപ്പും ബാങ്കും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന എപിഐ പ്രവർത്തനങ്ങളും ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം, ഉയർന്ന ട്രാഫിക് ഉള്ള സമയങ്ങളില്‍ പോലും പണ കൈമാറ്റം സുഗമമായി നടത്താൻ കഴിയും.
    രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വർദ്ധിച്ചുവരുന്നതിനാല്‍, യുപിഐ സിസ്റ്റത്തിന് മേലുള്ള ഭാരവും വർദ്ധിച്ചു. ഇത് പരിഹരിക്കുന്നതിനാണ് ഈ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. കൂടുതല്‍ ഉപയോക്താക്കള്‍ ഉണ്ടാകുമ്പോള്‍ ഉണ്ടാകുന്ന ഇടപാട് പരാജയങ്ങള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഒരേസമയം പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍.സുരക്ഷാ സവിശേഷതകള്‍

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728