Header Ads

ad728
  • Breaking News

    ബസിന്റെ മുന്നിലേക്ക് ഓടിക്കയറിയ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു


    കോഴിക്കോട്: അമ്മയ്ക്കരികിലെത്താൻ റോഡിന് കുറുകേ ഓടിയ കുഞ്ഞ് സ്വകാര്യ ബസ്സിന് മുന്നിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കൊടിയത്തൂരിൽ ജനുവരി 30നാണ് സംഭവം.  ആശുപത്രിയിലേക്ക് മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി.

    മാതാപിതാക്കൾക്കൊപ്പം ഓട്ടോറിക്ഷയിൽ എത്തിയ കുട്ടി, വാഹനം നിന്ന ഉടൻ റോഡിന് മറുവശത്തുള്ള അമ്മയ്ക്കരികിലേക്ക് ഓടുകയായിരുന്നു. ഈ സമയം പിതാവ് ഓട്ടോ ഡ്രൈവർക്ക് പണം നൽകുന്ന തിരക്കിലായിരുന്നു. കോഴിക്കോട് നിന്നും വരികയായിരുന്ന ബസ്സിന് മുന്നിലേക്കാണ് കുട്ടി ഓടിയത്.

    അപ്രതീക്ഷിതമായി റോഡിന് കുറുകേ കുട്ടി ഓടി വരുന്നത് കണ്ട ബസ് ഡ്രൈവർ ഷനോജ് പെട്ടെന്ന് ബ്രേക്ക് പ്രയോഗിച്ചതാണ് ജീവൻ രക്ഷിച്ചത്. ബസ്സിന്റെ തൊട്ടുമുന്നിൽ എത്തിയ കുട്ടി ഭാഗ്യം കൊണ്ടുമാത്രമാണ് അപകടത്തിൽ പെടാതിരുന്നത്.

    സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടി സുരക്ഷിതയാണെങ്കിലും, ആ നിമിഷത്തിന്റെ ആഘാതത്തിൽ നിന്നും ഡ്രൈവർ ഷനോജ് ഇതുവരെ മുക്തനായിട്ടില്ല.

    അപകടം ഒഴിവായതിനെ തുടർന്ന് മാനസികമായി തളർന്ന ഷനോജിന് പിന്നീട് വാഹനം ഓടിക്കാനായില്ല. റോഡരികിൽ വാഹനമിറങ്ങുമ്പോൾ കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാവുകയാണ് സംഭവം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728