തളിപ്പറമ്പ്: ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.തിരുവട്ടൂര്‍ അരിപ്പാമ്പ്രയില്‍ ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം.കാഞ്ഞിരങ്ങാട് സ്വദേശി അനൂപിനാണ്(27)പരിക്കേറ്റത് ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ലോറി മരത്തില്‍ തടഞ്ഞനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ലോറിയുടെ കാബിനില്‍ കുടുങ്ങിയ അനൂപിനെ തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്.
No comments