Header Ads

ad728
  • Breaking News

    പയ്യന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു




    പയ്യന്നൂർ :- പേരൂൽ പാറത്തോട് സ്വദേശി വി.ജിഷ്ണു നാരായണൻ (27) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ കൂർക്കര കല്ലിട പാലത്തിന് സമീപത്തായിരുന്നു അപകടം.

    പരിക്കേറ്റ ജിഷ്ണുവിനെയും സഹയാത്രികൻ പാണപ്പുഴച്ചാലിലെ നിഥിനെ (27) യും നാട്ടുകാർ ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ജിഷ്ണുവിന്റെ പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു.

    ഏറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു ജിഷ്ണു. 

    നാരായണൻ - സജിത ദമ്പതികളുടെ മകനാണ്. 

    സഹോദരൻ : സഞ്ജു നാരായണൻ.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728