മെഡിക്കൽ കോളേജ് ഐസിയുവിൽ ഫോട്ടോക്ക് പോസ് ചെയ്തു ആരോഗ്യമന്ത്രി വീണ ജോർജ്.ഐസിയുവിൽ പാലിക്കേണ്ട മര്യാദകളും നിയമങ്ങളും കാറ്റിൽ പറത്തി മന്ത്രി
കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ ഫോട്ടോഷൂട്ട് നടത്തുകയാണെന്നും നഴ്സുമാർക്കൊപ്പമുള്ള മന്ത്രിയുടെ ചിത്രം പരിയാരം മെഡിക്കൽ കോളേജിൽ സാധാരണക്കാരായ രോഗികൾക്ക് ഐ.സി.യുവിൽ ബെഡ് കിട്ടാതെ വലയുന്ന സാഹചര്യത്തിൽ മന്ത്രി ഐ.സി.യു സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും കെഎസ്‌യു സംസ്‌ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ആരോപിച്ചു.
കൈക്ക് ഒരു സൂചി പോലും ഇടാതെ, ബിപി യുടെ കഫ് കെട്ടാതെ, മോണിറ്റർ സംവിധാനം വെക്കാതെ, നാലഞ്ച് സ്‌റ്റാഫുകളെ തനിക്ക് വേണ്ടി മാത്രം നിയോഗിച്ചിരിക്കുകയാണെന്നാണ് കെഎസ്‌യുവിൻ്റെ ആരോപണം. ഐസിയുവിൽ പാലിക്കേണ്ട മര്യാദകളും നിയമങ്ങളും ഉണ്ട്. ഫോട്ടോ എടുക്കുന്നത് അനുവദനീയമല്ലാതിരുന്നിട്ടും സിപിഎം അനുകൂല സ്‌റ്റാഫുകളുടെ കൂടെ മന്ത്രി ഫോട്ടോഷൂട്ട് നടത്തുകയാണ്. ഇത്തരത്തിൽ മന്ത്രിമാർക്ക് പ്രഹസനം തീർക്കാൻ വേണ്ടിയുള്ളതാണോ ഗവ. മെഡിക്കൽ കോളേജ് ഐ.സി.യുകളും ആശുപത്രികളും എന്നും ഫർഹാൻ ചോദിക്കുന്നു.ആരോഗ്യനില മെച്ചപ്പെട്ടു ആരോഗ്യമന്ത്രിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യമില്ലെന്നാണാണ് മെഡിക്കൽ ബോർഡ് വിലയിരുത്തൽ.
No comments