വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിയിൽ ഇൻസ്‌റ്റ വ്ളോഗർ അറസ്‌റ്റിൽ.
തൃശൂർ താന്ന്യം സ്വദേശി യദു ഗിരീഷ് ആണ് അറസ്‌റ്റിലായത്. മൂന്നു യുവതികളുടെ പരാതികളിലാണ് ഇൻസ്‌റ്റ വ്ളോഗറുടെ അറസ്‌റ്റ്.
ഇയാൾ മൊത്തം പതിനഞ്ചു യുവതികളെ പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പരാതികൾ വരാൻ സാധ്യതയുണ്ടെന്ന് തൃശൂർ ക്രൈം ഡിറ്റാച്ച്മെൻ്റ് അധികൃതർ പറയുന്നു.
ലൈംഗിക പീഡനത്തിന് പുറമേ, യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും പണം വാങ്ങിയതെന്നും പരാതിയിൽ പറയുന്നു. ഐ.ടി. യദു ഗിരീഷിന് എതിരെ ആക്‌ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
No comments