Header Ads

ad728
  • Breaking News

    ക്യാൻസർ സെൻ്ററിലേക്കും കോടിയേരി കോളേജിലേക്കും കെഎസ്ആർടിസി





                 

    തലശേരി: മലബാർ ക്യാൻസർ സെന്ററിലേ ക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് ചൊവ്വാഴ്ച മുതൽ ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്രാസൗകര്യത്തോടെയാണ് ബസ് സർവീസ് ആരംഭിക്കുന്നത്. ചൊക്ലി കോടിയേരി ബാലകൃഷ്ണൻ ഗവ. കോളേജിലേക്കും ഇതേ ബസ് സർവീസ് നടത്തും. രാവിലെ 10.30ന് എംസിസിയിലും 11.30ന് കോടിയേരി കോളേജിലും സ്‌പീക്കർ എ എൻ ഷംസീർ ഫ്ളാഗ് ഓഫ് നിർവഹിക്കും 11 എംസിസിയിലേക്കുള്ള രോഗികൾക്കും കോടിയേരി കോളേജിലേക്കുള്ള വിദ്യാർഥികൾക്കും ഒപ്പം ജനങ്ങൾക്കും സൗകര്യപ്രദ മാണ് ബസ് സർവീസ്. ദിവസവും 14 ട്രിപ്പുകളാണുണ്ടാവുക. തലശേരിയിൽനിന്ന് എംസിസിയിലേക്കും തിരിച്ചും തലശേരിയിൽ നിന്ന് കോടിയേരി കോളേജ് വഴികരിയാട് പടന്നക്കരയിലേക്കുമാണ് ബസ് ഓടുക. അതിരാവിലെ എംസിസിയിൽ ചികിത്സക്കെത്തുന്ന രോഗികൾക്കുകൂടി  സഹായകമായ നിലയിലാണ് ഷെഡ്യൂൾ നിശ്ചയിച്ചത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728