കണ്ണൂരിൽ പൊതു ശൗചാലയത്തിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
കണ്ണൂർ : കണ്ണൂർ നഗരത്തിലെ പയ്യാമ്പലത്തിനടുത്തെബർണ ശേരിയിലെപൊതു ശൗചാലയത്തിൽ യുവാവ് മരിച്ച നിലയിൽ അഴീക്കോട് മീൻകുന്ന്
സ്വദേശി അജ്‌നാസാ ണ്ദുരൂഹ സാഹചര്യത്തിൽ മരിച്ചത്
കണ്ണൂർ ബർണശ്ശേരിയിലെ ടോയ്‌ലറ്റിലാണ് ശനിയാഴ്ച്ച രാവിലെ മൃതദേഹം കണ്ടെത്തിയത് സിറ്റി പൊലീസ് അന്വേഷണമാരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യുവാവിൻ്റെ മരണത്തിലെ ദുരൂഹത നീക്കാൻ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
No comments