Header Ads

ad728
  • Breaking News

    അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കണം: എൻ.ജി.ഒ യൂണിയൻ ശ്രീകണ്ഠപുരം ഏരിയ സമ്മേളനം



    ശ്രീകണ്ഠപുരം: ഫെബ്രുവരി 12-ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വൻ വിജയമാക്കണമെന്ന് എൻ.ജി.ഒ യൂണിയൻ ശ്രീകണ്ഠപുരം ഏരിയ സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളനത്തിന്റെ ഉദ്ഘാടനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. വിജയകുമാർ നിർവ്വഹിച്ചു. പി. സേതു അധ്യക്ഷത വഹിച്ചു.

    കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും സിവിൽ സർവീസിനെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധം ഉയരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി കെ.ഒ. പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. എം. ബിന്ദു, ടി.വി. പ്രജീഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. ഷറഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

    ഭാരവാഹികൾ:

    • പ്രസിഡന്റ്: കെ. അയൂബ്

    • സെക്രട്ടറി: കെ.ഒ. പ്രസാദ്

    • വൈസ് പ്രസിഡന്റുമാർ: കെ.പി. പ്രേമരാജൻ, പി. ദിലീപ് ദേവ്

    • ജോയിന്റ് സെക്രട്ടറിമാർ: എം. ബിന്ദു, കെ. സന്തോഷ്

    • ട്രഷറർ: എം.കെ. അഷറഫ്

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728