Header Ads

ad728
  • Breaking News

    വെല്ലൂരില്‍ ഉത്സവത്തിനിടെ 60 അടി ഉയരമുള്ള രഥം മറിഞ്ഞു; ഏഴ് പേര്‍ക്ക് ഗുരുതര പരിക്ക്


    ചെന്നൈ:  തമിഴ്നാട് വെല്ലൂരില്‍ ക്ഷേത്ര ഉത്സവത്തിലെ രഥഘോഷയാത്രയ്ക്കിടെ അപകടം. ഉത്സവത്തോടനുബന്ധിച്ചുള്ള രഥഘോഷയാത്രയ്ക്കിടെയുണ്ടായ അപകടത്തില്‍ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.60 അടി ഉയരമുള്ള രഥമാണ് മറിഞ്ഞത്. വെല്ലൂരിലെ പ്രധാന പ്രാദേശിക ആഘോഷമായ മായാന കൊല്ലൈ ഉത്സവത്തിനിടെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. ശിവരാത്രിക്ക് തൊട്ടുപിറ്റേന്ന് നടക്കുന്ന ഒരു ഉത്സവമാണ് ഇത്. ഇതുമായി ബന്ധപ്പെട്ട രഥഘോഷയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
    രഥം ഭക്തർ വലിച്ചുകൊണ്ടുപോകുന്നതിനിടെ മറിയുകയായിരുന്നു. രഥം മറിഞ്ഞപ്പോള്‍ ഏഴുപേർ അതിനിടയില്‍ പെട്ടുപോകുകയായിരുന്നു. കുടുങ്ങിയപ്പോയവരെ വളരെയേറെ ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന നിർദേശങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇതുസംബന്ധിച്ച പരിശോധനകള്‍ നടത്തുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728