കാട്ടിലെ പള്ളി മഖാം ഉറൂസ്;ഹരിത ചട്ടം പാലിക്കും
*കണ്ണൂർ*:- ജനുവരി 23 മുതൽ 26 വരെ നടക്കുന്ന പാപ്പിനിശ്ശേരി കാട്ടിലെ പള്ളി മൂന്നു പെറ്റുമ്മ മഖാം ഉറൂസിന്റെ നടത്തിപ്പിൽ ഹരിതചട്ടം പാലിക്കും. ഇതിന്റെ മുന്നോടിയായി നടത്തിയ ജനകീയ ശുചീകരണ പ്രവർത്തനം പാപ്പിനിശ്ശേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.കെ ശശിധരൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും ഹരിത കർമസേനയും ഹരിത കേരള മിഷനും ശുചിത്വമിഷനും സംയുക്തമായാണ് ശുചീകരണം സംഘടിപ്പിച്ചത്. പള്ളി പരിസരവും സമീപ റോഡുകളും ഹരിത കർമ സേനയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.
ശുചിത്വമാലിന്യ സംസ്‌കരണം സംബന്ധിച്ച ബോധവത്കരണ ലഘുലേഖകളും പോസ്റ്ററുകളും ശുചിത്വ സേന തയ്യാറാക്കി. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾ വല്ലക്കൊട്ടകളും ഒരുക്കി. 20 ഹരിത കർമ സേനാംഗങ്ങൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. മാലിന്യങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് മുന്നറിയിപ്പ് നൽകി.
ശുചീകരണ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ.വി സുമിൽ നേതൃത്വം നൽകി. പഞ്ചായത്ത് അംഗങ്ങളായ കെ.വി മുബ്‌സീന, പി സുരേശൻ, കെ.വി അശോകൻ, പി.പി നദീറ, മൈമൂനത്ത്, പ്രചിത്ര, ലൈബ്രേറിയൻ ഒ.പി ദിനേശൻ, എഞ്ചിനീയറിംഗ് വിംഗ് പ്രതിനിധികൾ, ശുചീകരണ തൊഴിലാളികൾ, ഹരിത കേരള മിഷൻ ആർ.പി ശ്രീരാഗ് രമേഷ് എന്നിവർ പങ്കെടുത്തു.
No comments