Header Ads

ad728
  • Breaking News

    നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെയും അതിജീവിതയുടെ അഭിഭാഷക ടി ബി മിനിയുടെയും ഹർജികള്‍ ഇന്ന് കോടതിയില്‍


    കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ദിലീപ്, അതിജീവിതയുടെ അഭിഭാഷക ടി ബി മിനി എന്നിവർ നൽകിയ ഹർജികളാണ് പരിഗണിക്കുക. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേഷണം ചെയ്ത മാധ്യമങ്ങൾക്കെതിരെയാണ് ദിലീപിന്റെ ഹർജി. വിചാരണ നടപടികൾ രഹസ്യമായി സൂക്ഷിക്കണമെന്ന കോടതി നിർദ്ദേശം മാധ്യമങ്ങൾ ലംഘിച്ചെന്നാണ് ദിലീപിന്റെ ആരോപണം. യുട്യൂബ് ചാനലിലൂടെ ദിലീപിന് അനുകൂലമായി സംസാരിച്ച മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെയാണ് അഡ്വ. ടി ബി മിനി പരാതി നൽകിയത്. ജനുവരി 12ന് ഹർജികൾ പരിഗണിച്ചപ്പോൾ ഹാജരാകാതിരുന്ന അഡ്വ. ടി ബി മിനിക്കെതിരെ കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. വിചാരണ സമയത്ത് പത്തു ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ എത്തിയതെന്നും എപ്പോഴും ഉറങ്ങുകയാണ് പതിവെന്നുമായിരുന്നു വിമർശനം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728