ഫയര്‍ ആന്‍ഡ് സേഫ്റ്റി സയന്‍സ് പോസ്റ്റ് ഗ്രാജുവേറ്റ് ആന്‍ഡ് റിസേര്‍ച്ച് സെന്ററിന് ഞായറാഴ്ച മുഖ്യമന്ത്രി തറക്കല്ലിടും
അഗ്‌നിശമന സേനയുടെ ഫയര്‍ ആന്‍ഡ് സേഫ്റ്റി സയന്‍സ് പോസ്റ്റ് ഗ്രാജുവേറ്റ് ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ ശിലാസ്ഥാപനം ജനുവരി നാല് ഞായറാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
അഞ്ചരക്കണ്ടി
ബംഗ്ലാവ് മെട്ടയില്‍ നടക്കുന്ന പരിപാടിയില്‍ രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍.ഷംസീര്‍, എം.പി മാരായ ഡോ. വി.ശിവദാസന്‍, കെ.സുധാകരന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.
ജുഡീഷ്യല്‍ ബില്‍ഡിംഗ് സര്‍ക്കിള്‍ എറണാകുളം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ രാജി ശിവദാസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസ് ഡയറക്ടര്‍ ജനറല്‍ നിതിന്‍ അഗ്രവാള്‍ സംസാരിക്കും.
No comments