കേരളത്തിന് അനുവദിച്ച പുതിയ മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമം പുറത്തുവന്നു. ∙തിരുവനന്തപുരം –താംബരം അമൃത് ഭാരത്, ചെർലാപ്പള്ളി – തിരുവനന്തപുരം നോർത്ത് അമൃത്‌ ഭാരത്, നാഗർകോവിൽ – മംഗളൂരു ജങ്ഷൻ അമൃത്‌ ഭാരത് ട്രെയിനുകളുടെ സമയക്രമാണ് റെയിൽവേ പുറത്തുവിട്ടത്.

തിരുവനന്തപുരം – താംബരം അമൃത് ഭാരത് (നാഗർകോവിൽ, മധുര വഴി)

തമിഴ്നാട്ടിലെ താംബരത്ത് നിന്ന് എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 5.30ന് പുറപ്പെടും. ‌വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ വ്യാഴാഴ്ച ദിവസം രാവിലെ 10.40ന് ആരംഭിച്ച് രാത്രി 11.45ന് താംബരത്ത് എത്തും.


ചെർലാപ്പള്ളി – തിരുവനന്തപുരം നോർത്ത് അമൃത്‌ ഭാരത്

ചൊവ്വാഴ്ചകളിൽ രാവിലെ 7.15ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ ബുധനാഴ്ചകളിൽ വൈകിട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ചകളിൽ രാത്രി 11.30ന് ചെർലാപ്പള്ളിയിൽ (ഹൈദരാബാദ്) എത്തും. കോട്ടയം വഴിയാണ് ഈ സർവീസ്.


നാഗർകോവിൽ – മംഗളൂരു ജങ്ഷൻ അമൃത്‌ ഭാരത്

എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്കു 11.30ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ അഞ്ചിന് മംഗളൂരുവിലെത്തും. മടക്ക ട്രെയിൻ ബുധനാഴ്ച രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05ന് നാഗർകോവിലിൽ എത്തും. തിരുവനന്തപുരം, കോട്ടയം വഴിയാണ് അമൃത്‌ ഭാരത് സർവീസ്.

വെള്ളിയാഴ്ച (23 ജനുവരി) തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് അനുവദിച്ച പുതിയ മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ ഉദ്ഘാടനം ചെയ്യും